പത്താം ക്ലാസുകാരി ഗര്‍ഭിണിയായി ; ആലുവയില്‍ ബിരുദ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു
Mar 29, 2025, 08:15 IST


പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്‌കൂള്‍ അധികൃതരാണ് വെള്ളിയാഴ്ച വിവരം പൊലീസിന് കൈമാറിയത്.
ആലുവയിലെ എയ്ഡഡ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. സംഭവത്തില്‍ കുന്നുകര സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം നടന്നത് ആലങ്ങാട് പരിധിയിലാണെന്ന് വ്യക്തമായതോടെ കേസ് ആലുവ വെസ്റ്റ് പൊലീസിന് കൈമാറും.
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്‌കൂള്‍ അധികൃതരാണ് വെള്ളിയാഴ്ച വിവരം പൊലീസിന് കൈമാറിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ പല സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
