കുട്ടികളുടെ ആരോഗ്യ വിവരങ്ങള്‍ക്ക് 104 ടോള്‍ഫ്രീ നമ്ബര്‍; 'അക്ഷരം ആരോഗ്യം' പദ്ധതി ഫെബ്രുവരി 6 മുതല്‍
കുട്ടികളുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് നിരവധി പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടെങ്കിലും, അവയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് പലപ്പോഴും വ്യക്തതയില്ലാത്ത സാഹചര്യമുണ്ട്
തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളും സര്‍ക്കാര്‍ പദ്ധതികളും അറിയാന്‍ 104 എന്ന ടോള്‍ഫ്രീ നമ്ബറില്‍ വിളിക്കാവുന്ന പുതിയ സേവനം സംസ്ഥാനത്ത് ആരംഭിക്കുന്നു.അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പദ്ധതി ഔപചാരികമായി ലോഞ്ച് ചെയ്യും.
tRootC1469263">വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.കുട്ടികളുടെ ആരോഗ്യം സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്നും, അമേരിക്കയേക്കാള്‍ പോലും കുറവാണ് സംസ്ഥാനത്തെ ശിശുമരണ നിരക്കെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ പൊതുആരോഗ്യ സംവിധാനം, കാര്യക്ഷമമായ ചികിത്സാ സംവിധാനങ്ങള്‍ എന്നിവയാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു.
കുട്ടികളുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് നിരവധി പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടെങ്കിലും, അവയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് പലപ്പോഴും വ്യക്തതയില്ലാത്ത സാഹചര്യമുണ്ട്. ഈ സംശയങ്ങള്‍ പരിഹരിക്കാനും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനുമാണ് 104 ടോള്‍ഫ്രീ സേവനം ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കുട്ടികള്‍ക്കായുള്ള സൗജന്യ ഹൃദ്രോഗ ചികിത്സയ്ക്കുള്ള ഹൃദ്യം പദ്ധതി, മജ്ജമാറ്റിവയ്ക്കല്‍, സ്‌കോളിയോസിസ് പോലുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കുള്ള പ്രത്യേക ചികിത്സാ പദ്ധതികള്‍, കേള്‍വി സംബന്ധമായ ചികിത്സയ്ക്കുള്ള ശ്രുതിതരംഗം അപൂര്‍വ രോഗങ്ങള്‍ക്കായുള്ള രാജ്യത്തെ മാതൃകാ പദ്ധതി കെയര്‍ തുടങ്ങിയ നിരവധി ആരോഗ്യ പദ്ധതികള്‍ നിലവിലുണ്ട്. ഇവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ 104 സേവനം ഏറെ സഹായകരമാകും.
ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്ലൈന്‍ സംവിധാനമായ 'ദിശ'യുടെ ഭാഗമായാണ് ഈ പുതിയ സേവനം നടപ്പിലാക്കുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന മറ്റൊരു നിര്‍ണായക നടപടിയായാണ് 104 ടോള്‍ഫ്രീ സേവനത്തെ ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
.jpg)


