ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍, 38 അധിക സര്‍വീസുകള്‍ അനുവദിച്ചു

train
train

10 ട്രെയിനുകളാണ് കൂടുതലായി ഏർപ്പെടുത്തിയത്. ഇവ 38 സർവീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ കേന്ദ്ര റെയില്‍വെ മന്ത്രാലയം.10 ട്രെയിനുകളാണ് കൂടുതലായി ഏർപ്പെടുത്തിയത്. ഇവ 38 സർവീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. സ്പെഷ്യല്‍ സർവീസുകള്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാറിന് ജോർജ് കുര്യൻ നന്ദി അറിയിച്ചു.

tRootC1469263">

മുംബൈ, ദില്ലി, ഹുബ്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക. ഇൻഡിഗോ വിമാന പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ മലയാളികള്‍ക്ക് ആശ്വാസമാകും.

Tags