10 കോടിയുടെ സമ്മര്‍ ബമ്പർ ഫലം പ്രഖ്യാപിച്ചു; ഇത്തവണയും ബംപറടിച്ചത് പാലക്കാട്

10 crore summer bumper results announced; Palakkad was the bumper winner this time too

തിരുവനന്തപുരം:കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ സമ്മർ ബമ്പർ BR 108 ലോട്ടറി ഫലം പ്രഖ്യാപിച്ചു. 10 കോടി രൂപയാണ്  ഒന്നാം സമ്മാനം.  SB 517026 എന്ന നമ്പരിനാണ് ബമ്പറടിച്ചത്. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. 

41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. ഇത്തവണയും പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എസ് മധുസൂദനന്‍ എന്നയാള്‍ വിറ്റ ടിക്കറ്റിനാണ് പത്തുകോടി ലഭിച്ചത്. നേരത്തെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനവും പാലക്കാട് വിറ്റ ടിക്കറ്റിനായിരുന്നു. രണ്ടാം സമ്മാനം SE 660573 എന്ന നമ്പറിനാണ്‌.

മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ

SA 142382, SB 524318,SC 137259,SD 287445,SE 558483,SG 780768,SA 296152,SB 431602,SC 541650,SD 734008,SE 586727,
SG 215482 ഈ നമ്പറുകള്‍ക്കാണ്

Tags