സഹപ്രവർത്തകയെ പീഡിപ്പിച്ച മാധ്യമ പ്രവർത്തകൻ റിമാൻഡിൽ

Journalist who assaulted colleague remanded in custody
Journalist who assaulted colleague remanded in custody


കോഴിക്കോട് :സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പത്രസ്ഥാപനത്തിലെ മാധ്യമപ്രവർത്തകൻ റിമാൻഡിൽ.പൂനൂർ കച്ചിലിക്കാലയി വീട്ടിൽ മുജീബ് ചോയിമഠ (49)ത്തിനെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ജൂൺ 26 നാണ് ഇയാൾ ജോലി ചെയ്ത മാധ്യമ സ്ഥാപനത്തിൽ നിന്നും ഇയാൾ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ഉപദ്രവിച്ചെന്ന് സഹപ്രവർത്തക പരാതിപ്പെടുന്നത്.ഇതിനെത്തുടർന്ന് ചേവായൂർ പൊലീസ് കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

tRootC1469263">

Tags