ഡല്‍ഹിയില്‍ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത് ; സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

john britas
john britas

സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ബ്രിട്ടാസ് പരിഹസിച്ചു.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ പ്രവര്‍ത്തികള്‍ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി. 

സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ബ്രിട്ടാസ് പരിഹസിച്ചു. ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ സുരേഷ് ഗോപി പങ്കെടുത്തതിന് പിന്നാലെയാണ് ബ്രിട്ടാസിന്റെ പരിഹാസം.

പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. 

Tags