കെ സി വേണുഗോപാലിന്റെ പരാതി; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്

k c venugopal
k c venugopal

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ ശോഭാസുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മാനനഷ്ടത്തിന് കെ സി വേണുഗോപാല്‍ കോടതിയെ സമീപിച്ചത്.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപിയുടെ ഹര്‍ജിയിലാണ് നടപടി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ ശോഭാസുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മാനനഷ്ടത്തിന് കെ സി വേണുഗോപാല്‍ കോടതിയെ സമീപിച്ചത്.


ചാനല്‍ പരിപാടിക്കിടെ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയായിരുന്നു കഴിഞ്ഞ വര്‍ഷം കെ സി വേണുഗോപാല്‍ പരാതി നല്‍കിയത്. അറേബ്യന്‍ രാഷ്ട്രങ്ങളില്‍പോലും വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചു, ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചു തുടങ്ങിയ ആരോപണമായിരുന്നു ശോഭ ഉന്നയിച്ചത്.

Tags