സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല; തിരുപ്പരന്‍കുന്‍ട്രം മലയിലെ ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രം ദീപം തെളിച്ചു

vijay

മലമുകളിലെ ദീപത്തൂണില്‍ ദീപം തെളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഡിഎംകെയുടെ വഴിയാണ് ടിവികെയും സ്വീകരിച്ചത്.

മധുര തിരുപ്പരന്‍കുന്‍ട്രം മലയിലെ ദര്‍ഗക്ക് സമീപമുള്ള ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല. ദീപത്തൂണില്‍ ദീപം തെളിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം വിജയ് സര്‍ക്കാര്‍ തള്ളി. ക്ഷേത്ര ആചാരപ്രകാരം ഇത്തവണയും ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തില്‍ തന്നെയാണ് ദീപം തെളിച്ചത്. 

മലമുകളിലെ ദീപത്തൂണില്‍ ദീപം തെളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഡിഎംകെയുടെ വഴിയാണ് ടിവികെയും സ്വീകരിച്ചത്. കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ഹൈന്ദവ സംഘടനകള്‍ പ്രതികരിച്ചു. സുപ്രീംകോടതിയെ സമീപിക്കും. മധുര ബെഞ്ചിലും ഹര്‍ജി നല്‍കും. അതേസമയം, തീരുമാനത്തിന്റെ ഉത്തരവാദിത്തം ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.

Tags