മിസോറാമിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി
Jul 5, 2020, 20:41 IST
ചംഫായി: മിസോറാമിൽ വീണ്ടും ഭൂചലനം. ചംഫായിക്ക് 25 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഭൂചലനമുണ്ടായത്. വൈകുന്നേരം 5.30ഓടെയായിരുന്നു റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.
കഴിഞ്ഞ വെള്ളിയാഴ്ചയും ചംഫായിയിൽ സമാന തീവ്രതയിൽ ഭൂചലനമുണ്ടായിരുന്നു. കഴിഞ്ഞ മാസം 22ന് ചംഫായിക്ക് 27 കിലോമീറ്റർ തെക്കു പടിഞ്ഞാറ് ഭാഗത്തായി റിക്ടർ സ്കെയിലിൽ 5.5 തീവ്രതയിലും 21ന് ഐസ്വാളിൽ 5.1 തീവ്രതയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
The post മിസോറാമിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി first appeared on Keralaonlinenews.