മിസോറാമിൽ വീണ്ടും ഭൂചലനം; റിക്​ടർ സ്​കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

google news
മിസോറാമിൽ വീണ്ടും ഭൂചലനം; റിക്​ടർ സ്​കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ചംഫായി: മിസോറാമിൽ വീണ്ടും ഭൂചലനം. ചംഫായിക്ക്​ 25 കിലോമീറ്റർ തെക്കുപടിഞ്ഞാറ്​ ഭാഗത്താണ്​ ഭൂചലനമുണ്ടായത്​. വൈകുന്നേരം 5.30ഓടെയായിരുന്നു റിക്​ടർ സ്​കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം​.

കഴിഞ്ഞ വെള്ളിയാഴ്​ചയും ചംഫായിയിൽ സമാന തീവ്രതയിൽ ഭൂചലനമുണ്ടായിരുന്നു. കഴിഞ്ഞ മാസം 22ന്​ ചംഫായിക്ക്​ 27 കിലോമീറ്റർ തെക്കു പടിഞ്ഞാറ്​ ഭാഗത്തായി റിക്​ടർ സ്​കെയിലിൽ 5.5 തീവ്രതയിലും 21ന്​ ഐസ്വാളിൽ 5.1 തീവ്രതയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

The post മിസോറാമിൽ വീണ്ടും ഭൂചലനം; റിക്​ടർ സ്​കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി first appeared on Keralaonlinenews.