ഞാനൊരു ഹിന്ദുവാണ്, അതിന് ബിജെപി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല ; മമത ബാനര്‍ജി


തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചതിനെ തുടര്‍ന്നാണ് മമതയുടെ മറുപടി.
പശ്ചിമബംഗാള്‍ നിയമസഭയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയും തമ്മില്‍ രൂക്ഷമായ വാക്പോര്. ഞാനൊരു ഹിന്ദുവാണെന്നും അതിന് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചതിനെ തുടര്‍ന്നാണ് മമതയുടെ മറുപടി.
പുണ്യമാസമായ റംസാന് മാസത്തില്‍ മുസ്ലിം സമുദായത്തെ ബിജെപി ലക്ഷ്യമിടുകയാണെന്ന് മമത പറഞ്ഞു. വര്‍ഗീയ പ്രസ്താവനകള്‍ നടത്തി രാജ്യത്തിന്റെ സാമ്പത്തിക, വ്യാപാര തകര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. ഒരു വ്യക്തി ഹിന്ദുവോ സിഖോ ബുദ്ധമതമോ മുസ്ലീമോ ക്രിസ്ത്യാനിയോ പാഴ്സിയോ ആകട്ടെ. ഓരോ പൗരനും അവരുടെ വിശ്വാസം സ്വതന്ത്രമായി ആചരിക്കാന്‍ അവകാശമുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍, എല്ലാവരെയും പരിപാലിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തമെന്ന് മമത ബാനര്‍ജി പറഞ്ഞു.
Tags

കാനഡയിലുള്ള ഭാര്യയെ വീഡിയോ വഴി വിചാരണ ചെയ്യാം, ഭര്‍ത്താവിന് അനുകൂലമായി അത്യപൂര്‍വ വിധിയുമായി ഹൈക്കോടതി, വിധി പ്രസ്താവിച്ചത് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ഹേമലതയും
ആലുവ കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ കാനഡയിലുള്ള യുവതിയെ ഓണ്‍ലൈന്‍ ആയി വിചാരണ നടത്താന്‍ കുടുംബ കോടതിക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഹൈക്കോടതി വിധി. കേരള ഹൈക്കോടതി

സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വം ഇല്ലേ? ആശമാരുമായി ചർച്ച നടത്തേണ്ടത് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്തം : രാജീവ് ചന്ദ്രശേഖർ
ആശാ സമരത്തിൽ ചിലർ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും എല്ലാം കേന്ദ്രമാണ് ചെയ്യേണ്ടതെന്നുമാണ് സർക്കാർ പറയുന്നത്, അങ്ങനെയെങ്കിൽ സംസ്ഥാനസർക്കാർ എന്തിനാണ്? സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വം ഇല്ലേ? ആശമാരുമായി