സുബീൻ ഗാര്‍ഗ് 'അമിതമായി മദ്യപിച്ചിരുന്നു', മുങ്ങിമരിക്കുന്നതിന് മുമ്പ് ലൈഫ് ജാക്കറ്റ് നിരസിച്ചു: സിംഗപ്പൂര്‍ പോലീസിന്റെ വെളിപ്പെടുത്തല്‍
അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതസംശയമില്ലെന്ന് സിംഗപ്പൂര്‍ പോലീസ് പറഞ്ഞു.
സിംഗപ്പൂര്‍: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിംഗപ്പൂരില്‍ വച്ച് മരിച്ച പ്രശസ്ത അസമീസ് ഗായകനും ഗാനരചയിതാവുമായ സുബീന്‍ ഗാര്‍ഗ്, മരണത്തിന് മുമ്പ് ലൈഫ് ജാക്കറ്റ് ധരിക്കാന്‍ വിസമ്മതിച്ചിരുന്നതായി സിംഗപ്പൂര്‍ കോടതിയില്‍ അറിയിച്ചു.
2025 സെപ്റ്റംബര്‍ 19 ന് ഒരു യാച്ച് പാര്‍ട്ടിയില്‍ പങ്കെടുത്ത 52 കാരനായ സുബീന്‍ ഗാര്‍ഗ് ആദ്യം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു, എന്നാല്‍ പിന്നീട് അത് നീക്കം ചെയ്യുകയും മറ്റൊന്ന് ധരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തുവെന്ന് സിംഗപ്പൂര്‍ പോലീസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണം ആരംഭിക്കുന്നതിനിടെ കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതസംശയമില്ലെന്ന് സിംഗപ്പൂര്‍ പോലീസ് പറഞ്ഞു.
tRootC1469263">സെപ്റ്റംബര്‍ 20നും 21നും നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയതായിരുന്നു സുബിന്‍ ഗാര്‍ഗ്. സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്‍കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു.
സെപ്റ്റംബര്‍ 20നും 21നും നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയതായിരുന്നു സുബിന്‍ ഗാര്‍ഗ്. സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്‍കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു
.jpg)


