വ്യാജമദ്യ നിർമാണം ; വൈ.എസ്.ആർ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Nov 4, 2025, 14:35 IST
അമരാവതി: ആന്ധ്രപ്രദേശിൽ വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി നേതാവ് ജോഗി രമേഷിനെയും സഹോദരൻ ജോഗി രാമുവിനെയും എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജമദ്യ നിർമാണവും വിൽപനയും അടുത്തിടെ പിടികൂടിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അതേസമയം, നേതാക്കളുടെ അറസ്റ്റ് നിയമവിരുദ്ധവും പ്രതികാര നടപടിയുമാണെന്ന് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഢി കുറ്റപ്പെടുത്തി.
tRootC1469263">.jpg)

