തമിഴ്‌നാട്ടിൽ വിജയ് സർക്കാരിനെ വിമർശിച്ച യൂട്യൂബർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് സർക്കാരിനെ വിമർസിച്ചതിന്‍റെ പേരിൽ യൂട്യൂബറെ അറസ്റ്റ് ചെയ്ത് പൊലീസ്. യൂട്യൂബർ മാരിദാസ് ആണ് തിങ്കളാഴ്ച അറസ്റ്റിലായത്. സർക്കാരിനു പുറമേ മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരെയും അതിരൂക്ഷമായി മാരിദാസ് വിമർശിച്ചിരുന്നു. ചെന്നൈ സിറ്റി പൊലീസിന്‍റെ പ്രത്യേക ടീമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിരന്തരമായി സർക്കാരിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും വിമർശിക്കുകയും ചെയ്തതിന്‍റെ പേരിൽ സൈബർ ക്രൈം ഡിപ്പാർട്മെന്‍റ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മാരിദാസിനെതിരേ ചുമത്തിയിരിക്കുന്ന വകുപ്പുകൾ എന്തൊക്കെയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. തമിഴ്നാട്ടിലെ മുൻ സർക്കാരുകളെയും മാരിദാസ് അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്. നിരവധി കേസുകളും ഇയാൾക്കെതിരേയുണ്ട്.
.jpg)

