കര്‍ണാടകയിൽ പാടത്ത് ജോലിക്കിടെ മിന്നലേറ്റ് രണ്ട് യുവാക്കൾ മരിച്ചു

Two youths die after being struck by lightning while working in a field in Karnataka

ബംഗളൂരു: കര്‍ണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾക്ക് ദാരുണാന്ത്യം . ഭാൽക്കി താലൂക്കിൽപ്പെട്ട നവദാഗി ഗ്രാമത്തിലാണ് സംഭവം.

ഇരുപത്തിയെട്ട് വയസുകാരും സുഹൃത്തുക്കളുമായ നവദാഗി സ്വദേശി രേവണസിദ്ധ, ജേവർഗി സ്വദേശി യല്ലലിംഗ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഇടിമിന്നലേറ്റായിരുന്നു മരണമെന്ന് ഖടക് ചിഞ്ചോലി പൊലീസ് സ്ഥിരീകരിച്ചു.

പാടത്ത് ജോലിയിലായിരുന്നു ഇരുവരും. ചൂട് തുടരുന്നതിനിടെ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോൾ പാടത്തിന് ചേര്‍ന്നുള്ള ഒരു മാവിന്റെ ചുവട്ടിൽ അഭയം തേടി. വിശാലമായി പ്രദേശത്തെ ഉയരത്തിലുള്ള ഒറ്റമരമായിരുന്നു. മരത്തിൽ മിന്നൽ പതിച്ചതിനെത്തുടർന്ന് ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Tags