ഉത്തര്‍പ്രദേശിലെ കൊടുങ്കാറ്റില്‍ മേല്‍ക്കൂരയ്‌ക്കൊപ്പം പറന്നു പോയി യുവാവ്, 50 അടി ഉയരത്തില്‍ നിന്ന് വീണ് ഗുരുതര പരിക്ക്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ബുധനാഴ്ചയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മേല്‍ക്കൂരയ്‌ക്കൊപ്പം യുവാവ് പറന്നു പോയി. 50 അടി ഉയരത്തില്‍ എത്തിയ യുവാവ് പിന്നീട് താഴേക്ക് പതിക്കുകയായിരുന്നു. ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ബറേലി ജില്ലയിലെ ഭാമോറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നാന്‍ഹെ മിയാ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
ശക്തമായ കാറ്റ് അടിച്ചപ്പോള്‍ ഒരു കയര്‍ പിടിച്ചിരിക്കുകയായിരുന്നു ഇയാള്‍. കാറ്റില്‍ മേല്‍ക്കൂരക്കൊപ്പം ഈ വ്യക്തിയും പറന്നുപോകുകയായിരുന്നു. ശക്തമായ കൊടുങ്കാറ്റില്‍ മേല്‍ക്കൂരയ്‌ക്കൊപ്പം ഒരാള്‍ പറന്നുപോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
അതേസമയം കനത്ത മഴയിലും കാറ്റിലും മിന്നലിലും വന്‍ നാശനഷ്ടമാണുണ്ടായത്. ദുരന്തത്തില്‍ സംസ്ഥാനത്ത് 89ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
.jpg)

