ഖര്‍ഗെയ്ക്കെതിരായ ജാതി വിവേചനത്തില്‍ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

youth congress

ഒരു കയ്യില്‍ ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിയും മനുസ്മൃതിക്ക് എതിരായ മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരായ ജാതി വിവേചനത്തില്‍ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. ആര്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേര്‍സിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു കയ്യില്‍ ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിയും മനുസ്മൃതിക്ക് എതിരായ മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം.

മനുസ്മൃതി നിരസിക്കുക എന്ന പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ഭരണഘടനയുടെ പ്രത്യയശാസ്ത്രവും മനുസ്മൃതിയില്‍ നിന്നുള്‍ക്കൊണ്ട ബിജെപി-ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് ചിബ് പറഞ്ഞു. ഈ രാജ്യം നയിക്കപ്പെടുന്നത് ഭരണഘടന കൊണ്ടാണെന്നും മനുസ്മൃതി കൊണ്ടല്ലെന്നും ചിബ് കൂട്ടിച്ചേര്‍ത്തു. മല്ലികാര്‍ജന്‍ ഖര്‍ഗെ നേരിട്ട വിവേചനത്തെയും ചിബ് ചൂണ്ടിക്കാട്ടി. ദളിതരെയും ഭരണഘടനയെയും അപമാനിക്കുന്ന സംഭവമാണ് നടന്നതെന്നും ചിബ് പറഞ്ഞു. പിന്നാലെ ചിബിനെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Tags