വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ; നോക്കി നിന്ന് ആൾക്കൂട്ടം: വീഡിയോ

mekhalaya
mekhalaya

മേഘാലയയിൽ വിവാഹേതര ബന്ധം ആരോപിച്ച്  യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ.   വെസ്റ്റ് ഗാരോ ഹില്‍സിലെ ദാദേങ്‌ഗ്രെയില്‍ ആണ് സംഭവം. കുടുംബാംഗങ്ങളും നാട്ടുകാരുമായ യുവാക്കൾ ചേര്‍ന്ന് യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിവാഹേതര ബന്ധം ആരോപിച്ചുകൊണ്ടുള്ള നാട്ടുകൂട്ടത്തില്‍ എത്തിച്ചേര്‍ന്ന യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ നാല്‍വര്‍ സംഘം വടികൾ എടുത്ത് ആക്രമിക്കുകയായിരുന്നു. യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്ന ഇവർ ക്രൂരമായാണ് അക്രമിക്കുന്നത്.

20-കളുടെ മധ്യത്തിലുള്ള അവിവാഹിതയായ സ്ത്രീയോട് അവളുടെ ഗ്രാമത്തിലെ ഒരു കംഗാരു കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ജനക്കൂട്ടം ആക്രമണം നിശ്ശബ്ദരായി നോക്കിനിൽക്കെ പിന്നീട് നാലുപേർ അവളെ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും വടികൊണ്ട് മർദിക്കുകയും ചെയ്തു.

അതേസമയം, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേഘാലയ നിയമസഭാ സമിതി അധ്യക്ഷയായ എം.എല്‍.എ സാന്താ മേരി ഷില്ല സംഭവത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ, വനിതകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി എതിര്‍ക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും പൊലീസ് മേധാവിയ്ക്ക് മേരി ഷില്ല നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tags

News Hub