പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിർത്തു; യുവ വനിത ഡോക്ടര്‍ തൂങ്ങി മരിച്ച നിലയിൽ

Family opposed raising cat; Young female doctor hangs herself to death

ഹൈദരാബാദ്: പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ തടഞ്ഞതിന് പിന്നാലെ യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന യുവതി കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെ മാതാപിതാക്കള്‍ എതിര്‍ത്തു. തുടര്‍ന്നാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Tags