'പുതിയ ചിത്രങ്ങള്‍ സൗജന്യമായി കാണാം'; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ

mobile phone uses

പുതിയ സിനിമകള്‍ സൗജന്യമായി കാണാം, ആപ് ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യൂ' എന്ന പരസ്യ വാചകം കൂടിയായതോടെ യുവാവ് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു

ഹൈദരാബാദ് : പുതിയ ചിത്രങ്ങള്‍ സൗജന്യമായി കാണാൻ സാധിക്കുമെന്ന പരസ്യത്തോടൊപ്പമുള്ള  ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം രൂപ നഷ്ടമായി.ഹൈദരാബാദ് സ്വദേശിയായ യുവാവാണ് ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പിനിരയായത്. ലിങ്കില്‍ പ്രവേശിച്ചതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് തുക നഷ്ടപ്പെടുകയായിരുന്നു.

'ടൂബി ടിവി' എന്ന പ്രശസ്തമായ ആപ്പിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തതാണ് തുക നഷ്ടപ്പെടാൻ കാരണമായതെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. ഒടിടി പ്ലാറ്റ് ഫോമായ ട്യൂബി ടിവിയുടെ സാമ്യമുള്ള രീതിയിലാണ് വ്യാജ ആപ്പും നിർമിച്ചിരിക്കുനന്നത്. .'

പുതിയ സിനിമകള്‍ സൗജന്യമായി കാണാം, ആപ് ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യൂ' എന്ന പരസ്യ വാചകം കൂടിയായതോടെ യുവാവ് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയുന്നതിനായിി ലിങ്ക് ക്ലിക്ക ചെയ്തതോടെ വ്യാജ വെബ്‌സൈറ്റിലേക്കാണ് എത്തിയതെന്ന് യുവാവ് പറയുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാള്‍ ചെയ്യുകയും സിനിമ കാണാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് ആപ്പ് തനിയെ അപ്‌ഡേറ്റാകാൻ ആരംഭിക്കുകയായിരുന്നുവെന്നും പിന്നീട് ഫോണ്‍ പ്രവർത്തനരഹിതമായതായും യുവാവ് കൂട്ടിച്ചേർത്തു. യുപിഐ ആപ്പുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ തട്ടിപ്പിന് ഇരയായതായി സംശയം തോന്നി.

ഉടനെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ തന്റെ അക്കൗണ്ടില്‍ നിന്ന് 80,000 രൂപയും ഇതേ ഫോണ്‍ വഴി ഉപയോഗിച്ചിരുന്ന അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 95,000 രൂപയും നഷ്ടപ്പെട്ടതായി യുവാവ് പറയുന്നു. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും സൈബർ സാമ്പത്തിക തട്ടിപ്പ് കൂടി വരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നല്‍കി.

Tags