ജന്തര്‍മന്തറില്‍ ഇന്ന് മുതല്‍ വീണ്ടും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍

wrestlers
wrestlers

ഇന്നു വീണ്ടും ജന്തര്‍ മന്തറില്‍ സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങള്‍. സമരം അവസാനിച്ചിട്ടില്ലെന്നും, ജന്തര്‍ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യക്തമാക്കി. 

അതേസമയം ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയതോടെ സമരത്തിന്റെ ഭാവി അനിശ്ചിതത്തില്‍ ആയിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

tRootC1469263">

അതേസമയം ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരം ബജ്‌റംഗ് പുനിയയെ വിട്ടയച്ചു.രാത്രി ഏറെ വൈകിയാണ് പുനിയയെ വിട്ടയച്ചത്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ആള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത് നിര്‍ഭാഗ്യകരമെന്ന് ബജ്‌റംഗ് പുനിയ പ്രതികരിച്ചു. വനിതാ ഗുസ്തി താരങ്ങളെ പൊലീസ് നേരത്തേ വിട്ടയച്ചിരുന്നു. 

Tags