വനിത സംവരണ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങും ; പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി
Apr 18, 2026, 08:19 IST
വനിത സംവരണ ബില്‍ പാസാക്കാന്‍ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.
വനിത സംവരണ ബില്‍ പാസ്സാക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിത സംവരണ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങുമെന്ന് കേന്ദ്ര ബിജെപി നേതാക്കള്‍ വ്യക്തമാക്കി. വനിത സംവരണ ബില്‍ പാസാക്കാന്‍ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.
അതേസമയം, പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ വോട്ട് ചെയ്തത് വരാന്‍ പോകുന്ന നീക്കങ്ങളുടെ തുടക്കമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.എന്‍ഡിഎയ്ക്ക് പുറത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വോട്ടു മാത്രമാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്.
.jpg)

