യുവതിയെ സഹോദരന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി, വിരലുകള്‍ വെട്ടി വീഡിയോ ചിത്രീകരിച്ചു

RAPE CASE

എതിർക്കാൻ ശ്രമിച്ച യുവതിയുടെ ഇടതുകൈയിലെ വിരലുകള്‍ വെട്ടി പരിക്കേല്‍പ്പിച്ച്‌ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി.

യുവതിയെ തോക്കിൻമുനയില്‍ നിർത്തി കൂട്ടബലാത്സംഗം ചെയ്തു. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.ഭർത്താവിന്റെ സഹോദരനൊപ്പം സരസ്മേള കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവതിയെയും ബന്ധുവിനെയും തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരെ സമീപത്തുള്ള വിജനമായ സ്ഥലത്തേക്ക് നിർബന്ധിച്ച്‌ കൂട്ടിക്കൊണ്ടുപോയി.

ഭർത്താവിന്റെ സഹോദരന്റെ മുന്നിലിട്ടാണ് പ്രതികള്‍ യുവതിയെ മാറി മാറി പീഡനത്തിന് ഇരയാക്കിയത്. എതിർക്കാൻ ശ്രമിച്ച യുവതിയുടെ ഇടതുകൈയിലെ വിരലുകള്‍ വെട്ടി പരിക്കേല്‍പ്പിച്ച്‌ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി. പൊലീസില്‍ പരാതിപ്പെട്ടാല്‍ പീഡന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തി.

tRootC1469263">

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന ഭർത്താവിന്റെ സഹോദരന് നേരത്തെ പ്രതികളെ പരിചയമുണ്ടെന്നാണ് വിവരം. ഇതിനെ തുടർന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Tags