ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു'; ഡല്‍ഹി പൊലീസിനെതിരെ നേഹ ബോറ
കഴുത്തിലും കൈകളിലും പരിക്കേറ്റ പാടുകള്‍ നേഹ വീഡിയോയിലൂടെ പുറത്തുവിട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് ആക്രമിച്ചെന്ന് ഐസ നേതാവ് നേഹ ബോറ. പ്രതിഷേധിച്ച വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചതായാണ് നേഹ ബോറ ആരോപിച്ചത്. കഴുത്തിലും കൈകളിലും പരിക്കേറ്റ പാടുകള്‍ നേഹ വീഡിയോയിലൂടെ പുറത്തുവിട്ടു.
തെരുവിലും പ്രതിഷേധ ഇടങ്ങിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നേഹ ബോറ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഷേധിച്ച വനികളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പൗരമുന്നേറ്റ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേഹ ബോറ അറിയിച്ചു. വൈകിട്ട് നാല് മണിക്ക് ഇന്ത്യാഗേറ്റില്‍ നിന്ന് ജന്തര്‍ മന്തറിലേക്കായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുകയെന്നും നേഹ അറിയിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഐസയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. നേഹ ബോറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകരായ നിത്യ രാമകൃഷ്ണന്‍, പല്ലവ് സിസോദിയ, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ നേഹ ബോറ, കപില്‍ സിബല്‍, യോഗേന്ദ്ര യാദവ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
.jpg)


