മമതാ ബാനർജിയെ യുവതി കത്തി കൊണ്ട് കുത്താൻ ശ്രമിച്ചെന്ന് പരാതി
Updated: Oct 14, 2026, 10:34 IST
വീടിന് പുറത്തിറങ്ങിയ മമതാ ബാനർജിക്ക് നേരേ യുവതി പാഞ്ഞടുത്തെന്നും കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയെ യുവതി ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി.ആക്രമണത്തിന് പിന്നില് ബിജെപിയെന്നാണ് ടിഎംസി പറയുന്നത്. ബിജെപി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരിക്കാമെന്നാണ് ബിജെപിയുടെ ആരോപണം.
വീടിന് പുറത്തിറങ്ങിയ മമതാ ബാനർജിക്ക് നേരേ യുവതി പാഞ്ഞടുത്തെന്നും കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതി. അതേസമയം, മുൻ മുഖ്യമന്ത്രിയുടെ വീടിന് പുറത്ത് വാക്കേറ്റമാണുണ്ടായതെന്നും സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു
.jpg)


