ക്രിക്കറ്റ് ബോള്‍ യുവതിയുടെ ശരീരത്തില്‍ കൊണ്ടു, വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ജനാലയില്‍ കെട്ടിയിട്ട് ചെരുപ്പിന് മര്‍ദ്ദിച്ച് നാട്ടുകാര്‍
കുട്ടികളെ ചെരുപ്പുകൊണ്ടും കൈകള്‍ കൊണ്ടും തല്ലിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ ബോള്‍ യുവതിയുടെ ശരീരത്തില്‍ തട്ടി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ജനലില്‍ കെട്ടിയിട്ട് തല്ലി നാട്ടുകാര്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. പന്ത് അബദ്ധത്തില്‍ ഒരു സ്ത്രീയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് രണ്ട് ആണ്‍കുട്ടികളെ നാട്ടുകാര്‍ സ്‌കൂള്‍ ജനലില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടികളെ ചെരുപ്പുകൊണ്ടും കൈകള്‍ കൊണ്ടും തല്ലിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച കുട്ടികള്‍ സ്‌കൂള്‍ ഗ്രൌണ്ടില്‍ കളിക്കുന്നതിനിടയിലാണ് സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളിലൊരാളുടെ പ്രായം 14 വയസ് ആണ്.
മര്‍ദ്ദനമേറ്റ് പരിക്കേറ്റ കുട്ടികളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെരൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രേണുക ശരണാര്‍, ബസവരാജ് ശരണാര്‍, അഭി ലമാനി എന്നിവരാണ് കേസിലെ പ്രതികളെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരു ചെറിയ തര്‍ക്കത്തിന്റെ പേരില്‍ കുട്ടികള്‍ക്കെതിരെ നാട്ടുകാര്‍ നടത്തിയ നിയമം കയ്യിലെടുത്തുള്ള ഈ ക്രൂരമായ ആക്രമണം പ്രദേശവാസികള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
.jpg)

