ഫരീദാബാദില്‍ യുവതിയെ സംഘം വലിച്ചെറിഞ്ഞത് അതിവേഗത്തില്‍ പാഞ്ഞ വാനില്‍ നിന്ന്; തലയ്ക്കും മുഖത്തും ഗുരുതര പരിക്ക്

van

യുവതി പീഡിപ്പിക്കപ്പെട്ട വാനിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഹരിയാനയിലെ ഫരീദാബാദില്‍ യുവതി നേരിട്ടത് അതിക്രൂര പീഡനം. മുഖത്തും തലയിലുമായി ഗുരുതരമായി പരിക്കേറ്റ 28കാരി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതിനിടെ യുവതി പീഡിപ്പിക്കപ്പെട്ട വാനിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലംവഴി വാഹനം പോകുന്നത് ദൃശ്യത്തിലുണ്ട്.

tRootC1469263">


തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് മടങ്ങിയ യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ മെട്രോ ചൗക്കില്‍ വിടാമെന്ന് വിശ്വസിപ്പിച്ച് രണ്ടുപേര്‍ യുവതിയെ വാനില്‍ കയറ്റി. എന്നാല്‍ യുവാക്കാള്‍ വാനിനുള്ളില്‍വെച്ച് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. മൂന്ന് മണിക്കൂറോളമാണ് യുവതിയെ പ്രതികള്‍ വാഹനത്തില്‍ തടഞ്ഞുവെച്ച് യാത്ര ചെയ്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഓടിക്കൊണ്ടിരുന്ന വാനില്‍നിന്നും യുവതിയെ പ്രതികള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു യുവതി. മുഖത്ത് മാത്രം 12ഓളം സ്റ്റിച്ച് ഉണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 90 കിമീ വേഗതയില്‍ സഞ്ചരിച്ച വാനില്‍നിന്നും രാജാചൗക്ക് മേഖലയിലാണ് യുവതിയെ പ്രതികള്‍ പുറത്തേക്ക് വലിച്ചിട്ടത്.

യുവതി തന്റെ സഹോദരിയെ ഫോണില്‍ വിളിച്ചതോടെയാണ് വിവരം കുടുംബം അറിഞ്ഞത്. ഉടന്‍ ബന്ധുക്കള്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല. വിവാഹിതയായ യുവതിക്ക് മൂന്ന് കുട്ടികളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വാനുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

Tags