വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയെ തീകൊളുത്തി ഭര്‍ത്താവ്
ശരീരത്തില്‍ 80ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബെലഗാവി മെഡിക്കല്‍ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയെ തീകൊളുത്തി ഭര്‍ത്താവ്. കര്‍ണാടകയിലെ ബെലഗാവിലുള്ള ഖാനാപുരിലാണ് സംഭവം. മഞ്ജുള പാട്ടീലെന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ ഭര്‍ത്താവ് കൃഷ്ണ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ജുള സാരിക്ക് പകരം നൈറ്റ് ഡ്രസ് ധരിച്ചതാണ് കൃഷ്ണയെ പ്രകോപിപ്പിച്ചത്. ഏപ്രില്‍ 19നാണ് സംഭവം.
നൈറ്റ് ഡ്രസിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ തീകൊളുത്തുമെന്ന് പലതവണ കൃഷ്ണ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മഞ്ജുള വസ്ത്രം മാറ്റാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് തീ കൊളുത്തിയത്.
ശരീരത്തില്‍ 80ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബെലഗാവി മെഡിക്കല്‍ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി.
എട്ട് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ചു വയസുള്ള മകളും മൂന്ന് വയസുള്ള മകനുമുണ്ട്. കൃഷ്ണയും കുടുംബവും മഞ്ജുളയെ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചെന്നാണ് പൊലീസിന് നല്‍കിയ പരാതിയിലുള്ളത്. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.
.jpg)

