കോലാപൂരില്‍ യുവതിയെ ആയിരം അടിതാഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടു ; പൊലീസ് ചോദ്യം ചെയ്യലില്‍ കള്ളം പൊളിഞ്ഞു ; ഒഴിവാക്കിയതിലുള്ള പക മൂലം കൊലപ്പെടുത്തിയതെന്ന് യുവാവ്
സംഭവത്തില്‍ തരംനുവിന്റെ കാമുകന്‍ ശ്രീപദ് വഡാറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു
മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ യുവതിയെ യുവാവ് കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നു. ഗാര്‍ഗോട്ടി സ്വദേശിനിയും മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുമായ തരംനു നായിക്കാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തില്‍ തരംനുവിന്റെ കാമുകന്‍ ശ്രീപദ് വഡാറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. നായക്വാഡി വെള്ളച്ചാട്ടത്തിന് അടുത്തുള്ള ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്കാണ് യുവാവ് യുവതിയെ തള്ളിയിട്ടത്.
ഒക്ടോബര്‍ 9ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ശ്രീപദ് യുവതിയെ ഭൂദര്‍ഗഡ് താലൂക്കിലെ പാട്ഗാവ് ഗ്രാമത്തിനടുത്തുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇരുവരും ഗാര്‍ഗോട്ടി സ്വദേശികളാണ്. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. നാലു മാസം മുമ്പ് മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. യുവതിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായതിന് പിന്നാലെ അവസാനമായി കാണാനെന്ന പേരില്‍ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.
വീട്ടില്‍ തിരിച്ചെത്തിയ യുവാവ് പെണ്‍കുട്ടിയെ കാണാനില്ലെന്നാണ് പറഞ്ഞത്. വെള്ളം എടുക്കാന്‍ പോയപ്പോള്‍ കാണാതായെന്നും പറഞ്ഞു. പൊലീസിനോടും ഇങ്ങനെ തന്നെയാണ് മൊഴി നല്‍കിയത്. പിന്നീട് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് യുവാവ് കുറ്റ സമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് പരിശോധനയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് ശ്രീപദിനെ അറസ്റ്റ് ചെയ്തു.
.jpg)


