ഭര്‍ത്താവിനെ പൂട്ടിയിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു ; സ്വകാര്യ ഭാഗത്തു കല്ലും വെടിയുണ്ടയും

rape

പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

ബിഹാറിലെ ബെഗുസാരായില്‍ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൂണ്‍ 11ന് ചാകിയ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു യുവവതിയ്ക്ക് നേരെ അതിക്രമം. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയും കല്ലും തടിക്കഷ്ണവും ഡോക്ടര്‍മാര്‍ പുറത്തെടുത്തു.


രാത്രി 11.30ന് ശുചിമുറിയില്‍ പോയതായിരുന്നു യുവതി. ഈ സമയം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം യുവതിയുടെ ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിടുകയും ശുചിമുറിയില്‍ നിന്ന് തിരിച്ചെത്തിയ യുവതിയെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയത്. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.
 

Tags