അവധിക്കാലം ആഘോഷിക്കാൻ ഭർത്താവിനൊപ്പം മസൂറിയിൽ പോയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

crime

 ന്യൂഡൽഹി : ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 27 കാരിയായ സോഫ്റ്റ്വെയർ എഞ്ചിനീയർ രാധ ഗായത്രിയെയാണ് മസൂറി-ധനോൾട്ടി റോഡിലെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കിഴക്കൻ ഡൽഹിയിലെ ഷക്കർപൂർ സ്വദേശിനിയാണ് ഇവരെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുഗ്രാമിലെ ഒരു ഐ ടി കമ്പനിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ഭർത്താവ് സൗമ്യ ശ്രീചരൺ പൂനെയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. 2025 നവംബറിലാണ് ഇരുവരും വിവാഹിതരായത്.

ജൂൺ 14-ന് വൈകിയാണ് ദമ്പതികൾ ഹോംസ്റ്റേയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 13-ന് അവർ ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് പുറപ്പെട്ടിരുന്നു. ജൂൺ 14 ന് രാത്രി 11.30 ന് കിയാന തിപ്രിധാർ പ്രദേശത്തെ ഒരു ഹോംസ്റ്റേയിൽ മുറിയെടുത്തു. ഉറങ്ങുന്നതിന് മുമ്പ് ഇരുവരും മുറിയിൽ വെച്ച് മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

Tags