ഡൽഹിയിൽ യുവതിയെയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Feb 26, 2026, 19:17 IST
ഡൽഹിയിലെ സമയ്പുർ ബദ്ലിയിലെ ചന്ദൻ പാർക്ക് പ്രദേശത്ത് യുവതിയെയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെയും അമ്മയെയും വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് പൊലീസ് കണ്ടെത്തിയത്. പട്ന സ്വദേശിയായ ഭർത്താവ് മുഞ്ചുൻ കെവാത്ത് ആണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
tRootC1469263">കൊലപാതകം നടന്ന വീട്ടിൽ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി വരികയാണ്. പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
.jpg)


