ഭർത്താവ് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നൽകിയില്ല; 22കാരി ജീവനൊടുക്കി

Death due to boat capsizing in Puthukurichi; A fisherman died

ആരവല്ലി : ഗുജറാത്തില്‍ 22കാരി ജീവനൊടുക്കി. നേപ്പാള്‍ സ്വദേശിയായ ഊര്‍മിള ഖാനന്‍ റിജാന്‍ ആണ് മരിച്ചത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.

നേപ്പാള്‍ സ്വദേശിയായ ഊര്‍മിള ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം ഗുജറാത്തിലെ മൊദാസയിലാണ് താമസിച്ചിരുന്നത്. ഇരുവരും ചേർന്ന് ഒരു ചൈനീസ് ഭക്ഷണശാല നടത്തുകയാണ്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരണമെന്ന് ഊര്‍മിള ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഭര്‍ത്താവ് ഇത് നിരസിക്കുകയായിരുന്നു. 

tRootC1469263">

ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും പൊലീസ് അറിയിച്ചു.

Tags