യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു ; ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്നു
കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില് പുറത്തുവന്ന ആന്റണിരാജ് വീണ്ടും ഏയ്ഞ്ചലിനെ ശല്യം ചെയ്യാന്‍ തുടങ്ങി.
പ്രണയാഭ്യര്‍ത്ഥനയുമായെത്തിയ യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ അടിച്ചുകൊന്നു. കൊട്ടാരം പെരുവിള സ്വദേശി ഏയ്ഞ്ചല്‍ (26) ആണ് ജീവനൊടുക്കിയത്. തുടര്‍ന്നാണ് കൊട്ടാരം പെരുവിളയിലെ ആന്റണി രാജിനെ (30) ഏയ്ഞ്ചലിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഏയ്ഞ്ചലിന്റെ ബന്ധുക്കളായ രവിശൈവന്‍ (56) യേശുനേശ ശെലവന്‍ (58) , സഹോദരന്മാരായ ബെവിന്‍ (26) ബെനിസ് (25), വിനിസ് (22) എന്നിവരാണ് അറസ്റ്റിലായത്. ആന്റണിരാജ് മാസങ്ങളായി ഏയ്ഞ്ചലിനെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതു പതിവായപ്പോള്‍ കഴിഞ്ഞമാസം പൊലീസില് പരാതിപ്പെട്ടു.
കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില് പുറത്തുവന്ന ആന്റണിരാജ് വീണ്ടും ഏയ്ഞ്ചലിനെ ശല്യം ചെയ്യാന്‍ തുടങ്ങി. യുവതി ആത്മഹത്യ ചെയ്തത് അറിഞ്ഞ് ആന്റണി രാജും വീടിന് മുന്നില്‍ വന്നു. യുവതിയുടെ മരണത്തിന് കാരണക്കാരനായ യുവാവിനെ കണ്ടപ്പോള്‍ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു. ഇതില്‍ ചിലര്‍ കല്ലുകൊണ്ട് അടിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
.jpg)


