ശൈത്യകാലം വൈകി എത്താന്‍ സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്
ലാ നിന പ്രഭാവത്തിന്റെ കാലതാമസം കാരണം, നവംബറില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ കൂടുതലോ സാധാരണയേക്കാള്‍ കുറവോ മഴ ലഭിച്ചേക്കാം.
ഡല്‍ഹി: ശൈത്യകാലം വൈകി എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഡല്‍ഹിയില്‍ നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര ഇക്കാര്യം അറിയിച്ചത്.ലാ നിന പ്രഭാവത്തിന്റെ കാലതാമസം കാരണം, നവംബറില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ കൂടുതലോ സാധാരണയേക്കാള്‍ കുറവോ മഴ ലഭിച്ചേക്കാം.
tRootC1469263">നവംബറില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പകല്‍ താപനില സാധാരണയേക്കാള്‍ താഴെയായിരിക്കും. അതേസമയം രാത്രികള്‍ സാധാരണയേക്കാള്‍ ചൂട് കൂടുതലായിരിക്കും. എന്നിരുന്നാലും, പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, ഹിമാലയന്‍ താഴ്വരകള്‍, വടക്കുകിഴക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങള്‍, തെക്കന്‍ ഉപദ്വീപിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പകല്‍ താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കും.
ഒക്ടോബറില്‍ രാജ്യത്ത് ശരാശരി 112.1 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് റിപോര്‍ട്ട് ചെയ്തു. ഇത് സാധാരണയേക്കാള്‍ 49 ശതമാനം കൂടുതലാണ്. 2001ന് ശേഷം ഒക്ടോബറിലെ രണ്ടാമത്തെ ഉയര്‍ന്ന മഴയാണിത്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്, നവംബറില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പസഫിക് സമുദ്രത്തില്‍ ദുര്‍ബലമായ ലാ നിന അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ അവസ്ഥ 2025 ഡിസംബര്‍ മുതല്‍ 2026 ഫെബ്രുവരി വരെ നിലനില്‍ക്കും. ലാ നിന പ്രഭാവത്തിന് കീഴില്‍, സമുദ്രജലം സാധാരണയേക്കാള്‍ തണുത്തതായിരിക്കും.
.jpg)

