'റീലില്‍ മാത്രമാണോ മാപ്പ് നല്‍കുക, അതോ കേസുകള്‍ പിന്‍വലിക്കുമോ?' പ്രധാനമന്ത്രിയോട് അഭിജീത് ദിപ്‌കെ
ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കുട്ടികള്‍ക്ക് മാപ്പ് നല്‍കുന്നുവെന്നാണ് പ്രധാനമന്ത്രി പുതിയ വീഡിയോയില്‍ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമന്റുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെ. റീലില്‍ മാത്രമാണോ മാപ്പ് നല്‍കുക, അതോ കേസുകള്‍ പിന്‍വലിക്കുമോയെന്ന് ദിപ്‌കെ ചോദിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കുട്ടികള്‍ക്ക് മാപ്പ് നല്‍കുന്നുവെന്നാണ് പ്രധാനമന്ത്രി പുതിയ വീഡിയോയില്‍ പറഞ്ഞത്.
ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുത്തതില്‍ വിമര്‍ശനവുമായി അഭിജീത് ദിപ്കെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കള്‍ക്കോ ഐടി സെല്ലിനെതിരെയോ എതിരെ അവരുടെ അധിക്ഷേപ പരാമര്‍ശങ്ങളുടെ പേരില്‍ ഇതുവരെ കേസെടുത്തില്ലല്ലോ എന്ന് അഭിജീത് ദിപ്കെ പറഞ്ഞു.
.jpg)

