മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ മോദിയേയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ ? വിവാദ പരാമര്‍ശവുമായി പൃഥ്വിരാജ് ചവാന്‍

prithiraj chavan

വിവാദപരാമര്‍ശം. പിന്നാലെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

വെനസ്വേലയില്‍ കടന്നുകയറി മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍. ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് യുഎസ് താരിഫുമായി ബന്ധപ്പെട്ട് പ്രതികരിക്കുമ്പോഴായിരുന്നു ചവാന്റെ

tRootC1469263">

വിവാദപരാമര്‍ശം. പിന്നാലെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്ത്യക്കെതിരായ താരിഫുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയാരുന്നു ചവാന്‍. 50 ശതമാനം താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍ വ്യാപാരം സാധ്യമല്ല എന്ന് പറഞ്ഞ ചവാന്‍ ഇന്ത്യക്ക് മറ്റ് വിപണികള്‍ തേടേണ്ടിവരുമെന്നും പറഞ്ഞു. പിന്നാലെയായിരുന്നു വെനസ്വേലയെ ചൂണ്ടിക്കാട്ടിയുള്ള പരാമര്‍ശം. 'ഇനി ചോദ്യം ഇങ്ങനെയാണ്. വെനസ്വേലയില്‍ സംഭവിച്ചത് പോലെ ഇന്ത്യയിലും സംഭവിക്കുമോ? ട്രംപ് മോദിയെയും തട്ടിക്കൊണ്ടുപോകുമോ?' എന്നായിരുന്നു ചവാന്‍ ചോദിച്ചത്.

ചവാന്റെ ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് ഓരോ ദിവസവും അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയെ വെനസ്വേലയുമായി താരതമ്യം ചെയ്ത് സംസാരിക്കാന്‍ ചവാന് ലജ്ജയില്ലേ എന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു. കോണ്‍ഗ്രസിന്റെ ഇന്ത്യ വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ അരാജകത്വം ആഗ്രഹിക്കുന്നുവെന്നും പ്രദീപ് ഭണ്ഡാരി വിമര്‍ശിച്ചു.

Tags