ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറക്കുമോ ? പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു

Will the working days of banks be reduced to five? High-level committee formed to examine

ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറക്കുമോ എന്ന കാര്യം  പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അഞ്ച് പേരും സംഘടനകളെ പ്രതിനിധീകരിച്ച് 7 പേരുമാണ് സമിതിയില്‍ ഉള്ളത്. എന്നാല്‍, ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ബാങ്കുകള്‍ പ്രവര്‍ത്തിച്ചാല്‍ മതി എന്ന തീരുമാനത്തോട് സര്‍ക്കാരിന് അനുകൂല നിലപാട് അല്ല ഉള്ളത്. നേരത്തെ ബാങ്ക് മാനേജ്‌മെന്റും യൂണിയനും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറില്‍ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. 

എന്നാല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇതു നടപ്പാക്കാനാവില്ല. അതുകൊണ്ടുതന്നെ ധനമന്ത്രാലയത്തിന്റെ പ്രതിനിധികളില്ലാതെ ഇത്തരമൊരു സമിതി രൂപീകരിച്ചതുകൊണ്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ഉന്നതസമിതി രൂപീകരിക്കുമെന്നുള്ള ഉറപ്പിന്മേലാണ് കഴിഞ്ഞ ദിവസം ബാങ്ക് യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറിയത്.സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയായിരിക്കും.

Tags