മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ശിവകുമാര്‍; ആര്‍ഭാടം ഒഴിവാക്കി ജൂണ്‍ 3-ന് ലോക് ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും
ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ജൂണ്‍ 3-ന് ലോക് ഭവനില്‍വച്ച് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ ബംഗളൂരുവില്‍ എത്തിച്ച് സത്യപ്രതിജ്ഞ വലിയൊരു ചടങ്ങായി നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇന്ധന പ്രതിസന്ധിയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ആ തീരുമാനം റദ്ദാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'സത്യപ്രതിജ്ഞാ ചടങ്ങ് ധൂര്‍ത്താകരുത്. കഴിയുന്നത്ര ലളിതമായി നടത്തണം. ആഡംബരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ഉപരിയായി പ്രവര്‍ത്തനത്തിന്റെയും സേവനത്തിന്റെയും മനോഭാവം പ്രതിഫലിപ്പിക്കുന്നതായിരിക്കണം ഇത്. ചടങ്ങ് ലളിതമായ രീതിയില്‍ നടത്താന്‍ പാര്‍ട്ടി തീരുമാനമെടുക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും കൂട്ടത്തോടെ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് വരാന്‍ ശ്രമിക്കരുത്' ജിസി ചന്ദ്രശേഖര്‍ പറഞ്ഞു.
.jpg)

