മുഖ്യമന്ത്രി പദം ഒഴിയില്ല; ഉറച്ച നിലപാടിൽ മമത ബാനർജി: ശനിയാഴ്ച BJP മുഖ്യമന്ത്രി ചുമതലയേൽക്കും
പശ്ചിമബംഗാൾ: കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി. പിന്നാലെ ഇന്ത്യാ സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് മമത. ഇതിനിടെ ശനിയാഴ്ച ബംഗാളിൽ ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ അക്രമസംഭവങ്ങൾ തുടരുകയാണ്.
സന്ദേശ് ഖാലിയിൽ രാത്രി നടന്ന സംഘർഷങ്ങൾ നേരിടാൻ ഇറങ്ങിയ പൊലീസിനും കേന്ദ്രസേന ഉദ്യോഗസ്ഥർക്കും നേരെ നാടൻ ബോംബ് എറിഞ്ഞു. വെടിവെപ്പിൽ പോലീസുകാരനും കേന്ദ്രസേന ഉദ്യോഗസ്ഥനും പരിക്കേറ്റു. പോലീസ് ലാത്തി വീശി. മുർഷിദാബാദിൽ ലെനിൻ പ്രതിമ തകർത്തു. കൊൽക്കത്ത ന്യൂ മാർക്കറ്റിൽ വിജയാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ തൃണമൂൽ ഓഫീസ് ഇടിച്ചു നിരത്തി. മമതയുടെയും അഭിഷേക് ബാനർജിയുടെയും വസതികൾക്ക് മുന്നിലുള്ള പ്രത്യേക ഗേറ്റുകളും മറ്റും നീക്കി. ഇതോടെ ഈ മേഖലയിലൂടെയുള്ള സഞ്ചാരത്തിനുള്ള നിയന്ത്രണം ഒഴിവായി.
.jpg)

