തെലങ്കാനയിൽ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കും: മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Will make one crore women millionaires in Telangana: Chief Minister Revanth Reddy

ഹൈദരാബാദ്: സംസ്ഥാനത്തെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കുകയാണ് ലക്ഷ്യമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളിലേക്ക് (SHG) ഒരു കോടി വനിതകളെ ഉൾപ്പെടുത്തി, 2034-ഓടെ അവരെ കോടിപതികളാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.നവംബർ 8-ന് തന്റെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് വനിതാ സംഘങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തന്റെ ഭരണകാലയളവിൽ ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞാൽ അത് ജീവിതത്തിലെ വലിയ ധന്യതയായി കരുതുമെന്നും, വനിതകൾ സാമ്പത്തികമായി ശക്തിപ്പെടുകയും സംരംഭക രംഗത്തേക്ക് കടന്നുവരികയും ചെയ്യണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തന്റെ സർക്കാർ 4.5 ലക്ഷം പുതിയ പെൻഷനുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഇതിൽ 3.5 ലക്ഷവും വിധവകളായ സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കി. തയ്യൽ തൊഴിലാളികളും ചെത്തുതൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഈ പുതിയ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിലുണ്ട്. സ്ത്രീശാക്തീകരണമാണ് തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags