വാട്‌സാപ്പ് ഹാക്ക് ചെയ്ത് ഭാര്യ , തെളിഞ്ഞത് ഭർത്താവിന്റെ പീഡനകഥകൾ, അറസ്റ്റ്

WhatsApp
WhatsApp

നാ​ഗ്പൂർ: നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഭർത്താവിനെതിരെ  ഭാര്യ പോലീസിൽ പരാതി നൽകി . ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്തതോടെയാണ് പല സ്ത്രീകളെ ഇയാൾ പീഡിപ്പിച്ച വിവരം തിരിച്ചറിഞ്ഞത്. തെളിവുസഹിതം ഭാര്യ പോലീസിൽ പരാതി നൽകിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. നാ​ഗ്പൂരിലാണ്  സംഭവം 

ഇരുപത്തിനാലുകാരിയായ ഭാര്യയാണ് മുപ്പത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്തത്. തുടർന്നാണ് ഭര്‍ത്താവ് നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയത്. സ്ത്രീകളോട് താൻ അവിവാഹിതനാണെന്ന് പറയുകയും അവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണിച്ച് സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്തുവെന്നും തിരിച്ചറിഞ്ഞു.

ഭര്‍ത്താവ് പലപ്പോഴും അസ്വാഭാവിക ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിക്കുകയും തന്നെ അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി യുവതി ആരോപിച്ചു. ഇയാള്‍ പീഡിപ്പിച്ച പത്തൊമ്പതുകാരിയെ കൂടി തനിക്കൊപ്പം ചേർത്താണ് പരാതിനൽകിയത്.

നാഗ്പൂരില്‍ ഒരു പാന്‍ കട നടത്തുകയാണ് പ്രതി. ഇയാള്‍ സ്ത്രീകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. നഗ്നചിത്രങ്ങള്‍ കാണിച്ച് സ്ത്രീകളെ പീഡിപ്പിക്കാറുണ്ടെന്നും വ്യാജ പേര് ഉപയോഗിച്ച് സ്ത്രീകളെ വഞ്ചിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Tags

News Hub