ഭാര്യ ജീവനറ്റ് കട്ടിലില്‍, ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍; മുറിയിലെ ചുവരില്‍ ലിപ്സ്റ്റിക് കൊണ്ടെഴുതിയ സന്ദേശങ്ങള്‍

Death due to boat capsizing in Puthukurichi; A fisherman died
Death due to boat capsizing in Puthukurichi; A fisherman died

നേഹയുടെ കഴുത്തില്‍ പോറലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം രാജ് ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറയുന്നു

ബിലാസ്പൂരിലെ അടല്‍ ആവാസില്‍ ദമ്ബതികള്‍ മരിച്ച നിലയില്‍. മരിച്ച്‌ കിടന്ന മുറിയില്‍ ലിപ്സ്റ്റിക് ഉപയോഗിച്ചെഴുതിയ സന്ദേശവും പൊലീസ് കണ്ടെത്തി. മുപ്പതുകാരിയായ ശിവാനി താംബെ മുറിയിലെ കട്ടിലിന് മുകളിലും ഭർത്താവ് രാജ് താംബെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങിയും മരിച്ച നിലയിലായിരുന്നു.നേഹയുടെ കഴുത്തില്‍ പോറലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം രാജ് ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറയുന്നു

tRootC1469263">

"രാജേഷ് വിശ്വാസ് കാരണം ഞങ്ങള്‍ മരിക്കുന്നു" എന്ന് എഴുതിയിരുന്നതായി പൊലീസ് പറയുന്നു. അടുത്ത വരിയില്‍ കുട്ടികളോട് ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്നും എഴുതിയിരിക്കുന്നു. ഭാര്യ ശിവാനിയുടെ ഫോണ്‍ കോളുകളെച്ചൊല്ലിയുള്ള പതിവ് വഴക്കുകളാണ് ഈ അന്ത്യത്തിലേക്ക് നയിച്ചതെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

പ്രണയ വിവാഹം നടത്തി 10 കൊല്ലമായി ഒരുമിച്ച്‌ ജീവിക്കുന്ന ദമ്ബതികള്‍ ഒരു സ്വകാര്യ കമ്ബനിയില്‍ ക്ലീനർമാരായി ജോലി ചെയ്യുകയാണ്. ഇവർക്ക് 3 കുട്ടികളുമുണ്ട്. ഇവർ തമ്മില്‍ അടുത്തിടെയായി തർക്കങ്ങള്‍ പതിവായിരുന്നുവെന്ന് അയല്‍ക്കാർ പറയുന്നു.

നവംബർ 24 ന് ഉച്ച വരെയും ഇരുവരും പുറത്തേക്കിറങ്ങുന്നത് കാണാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട നേഹയുടെ അമ്മ റീന ചിന്ന പോയി നോക്കിയപ്പോഴാണ് മുറി പുറത്ത് നിന്നും പൂട്ടിയിരിക്കുന്നതായി കണ്ടത്. പിന്നീട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കാണുകയായിരുന്നു.

Tags