ഭര്‍ത്താവ് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

Woman commits suicide by jumping from building in Mumbai; body splits into two pieces

ഫോണ്‍ വാങ്ങാന്‍ രാധിക 10,000 രൂപ ചോദിച്ചെങ്കിലും ആശിഷ് 2,000 രൂപ മാത്രമാണ് അയച്ചുകൊടുത്തതെന്ന് ആശിഷിന്റെ അമ്മ പ്രേമോ പറഞ്ഞു.

ഭര്‍ത്താവ് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് 27കാരിയായ ഭാര്യ ജീവനൊടുക്കി. മീരാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖേഡി സരായ് ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആശിഷ് ശര്‍മ്മയുടെ ഭാര്യ രാധിക (27) ആണ് മരിച്ചത്. വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു

tRootC1469263">

ജോലി ആവശ്യത്തിനായി ഒഡീഷയിലായിരുന്ന ഭര്‍ത്താവിനോട് യുവതി പുതിയ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ വാങ്ങാന്‍ രാധിക 10,000 രൂപ ചോദിച്ചെങ്കിലും ആശിഷ് 2,000 രൂപ മാത്രമാണ് അയച്ചുകൊടുത്തതെന്ന് ആശിഷിന്റെ അമ്മ പ്രേമോ പറഞ്ഞു. മരിച്ച രാധികയ്ക്ക് മൂന്ന് വയസ്സുള്ള ഒരു മകനുണ്ട്.

Tags