സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിൽ വ്യാപക പ്രതിഷേധം

SANCHAR
SANCHAR

സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിൽ വ്യാപക പ്രതിഷേധം. സ്വേച്ഛാധിപത്യ ഭരണകൂടം പൗരാവകാശങ്ങൾ കണ്ടുകെട്ടുന്നതിനും നിയന്ത്രിക്കുന്നതിനും ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. 

സഞ്ചാർ സാഥി രഹസ്യാന്വേഷണ ആപ്പാണെന്നും അത് ഇൻസ്റ്റാൾ ചെയ്യുന്നത് പരിഹാസ്യമാണെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. സർക്കാർ കാണാതെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ അയക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടാവണമെന്നും ബിജെപി രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റുകയാണെന്നും പ്രിയങ്ക വ്യക്തമാക്കി.

tRootC1469263">

Tags