സിജെപിയില്‍ എന്തുകൊണ്ട് വനിതാ അംഗങ്ങളില്ല ; ചോദ്യത്തിന് മറുപടിയുമായി അഭിജിത് ദീപ്‌കെ

cjp

ഓണ്‍ലൈന്‍ ആക്രമണങ്ങളും ഭീഷണികളും ഭയന്ന് മുന്‍നിരയിലേക്ക് വരാന്‍ വനിതാ അംഗങ്ങള്‍ തയ്യാറായിരുന്നില്ലെന്നാണ് അഭിജീത് ദീപ്കെ വിശദീകരിക്കുന്നത്.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വക്തക്കളായി എന്തുകൊണ്ട് വനിതകള്‍ ഇല്ലെന്ന ചോദ്യത്തിന് മറുപടിയുമായി സ്ഥാപകന്‍ അഭിജിത് ദീപ്കെ. സിജെപിയെ നയിക്കാന്‍ താല്‍പര്യമുള്ള വനിതാ വക്താക്കളെ സ്വാഗതം ചെയ്തിരുന്നെങ്കിലും ഓണ്‍ലൈന്‍ ആക്രമണങ്ങളും ഭീഷണികളും ഭയന്ന് മുന്‍നിരയിലേക്ക് വരാന്‍ വനിതാ അംഗങ്ങള്‍ തയ്യാറായിരുന്നില്ലെന്നാണ് അഭിജീത് ദീപ്കെ വിശദീകരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രതികരണം. മുന്‍നിരയിലേക്ക് വരാനും വക്താക്കളായി പ്രവര്‍ത്തിക്കാനും തയ്യാറുള്ള യുവതികളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ ക്ഷണിക്കുന്നുവെന്നും അഭിജിത് ദീപ്കെ പറയുന്നു.


'വനിതാ അംഗങ്ങളില്‍ നിന്നും സിജെപിയെ നയിക്കാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. ഞങ്ങള്‍ തുടര്‍ച്ചയായി നേരിടുന്ന ഓണ്‍ലൈന്‍ അതിക്രമവും ഭീഷണിയും കാരണം മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും സിജെപിയില്‍ ശക്തമായി തുടരുമെന്നും അറിയിക്കുകയായിരുന്നു. അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. സിജെപിയുടെ മുന്‍നിരയിലേക്ക് വരാനും വക്താക്കളായി പ്രവര്‍ത്തിക്കാനും തയ്യാറുള്ള യുവതികളെ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നു', എന്നായിരുന്നു അഭിജീതിന്റെ പോസ്റ്റ്.

Tags