തൃണമൂല്‍ പ്രതിസന്ധിക്കിടെ എംപി മഹുവ മൊയ്ത്ര എവിടെ ; ചോദ്യവുമായി ബിജെപി

TMC, MP Mahua Moitra

മമതാ വിഭാഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയത്.

പാര്‍ട്ടിക്കുള്ളിലെ അപ്രതീക്ഷിത തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലും മമത ബാനര്‍ജിക്ക് തിരിച്ചടി. കാളിഘട്ടിലെ വീട്ടില്‍ രാത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത് കുനാല്‍ഘോഷും അഭിഷേക് ബാനര്‍ജിയും മാത്രം. ആളില്ലാത്തതിനാല്‍ മഹാരാഷ്ട്ര മോഡല്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാതെ യോഗം പിരിഞ്ഞു. 

അതേസമയം, തൃണമൂല്‍ പ്രതിസന്ധിയില്‍ മഹുവ മൊയ്ത്രയടക്കമുള്ള വനിതാ എംപിമാരെ കാണാനില്ലെന്ന പ്രചാരണവുമായി ബിജെപി രംഗത്തെത്തി.

അതേസമയം, ഋതബ്രത ബാനര്‍ജിയെ ബംഗാള്‍ പ്രതിപക്ഷ നേതാവായി സ്പീക്കര്‍ അംഗീകരിച്ചു. മമതാ വിഭാഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയത്. ബംഗാളിലെ പ്രതിപക്ഷ നേതാവാകാന്‍ 59 എം എല്‍ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവാക്കിയത്. അതേസമയം ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പക്ഷം സ്പീക്കര്‍ക്ക് നല്‍കിയ കത്ത് സ്പീക്കര്‍ പരി?ഗണിച്ചില്ല. 

Tags