ഹെലികോപ്റ്ററിന് നിലത്തിറങ്ങാൻ സാധിച്ചില്ല; അസമിൽ അമിത് ഷാ പങ്കെടുക്കേണ്ട ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി

BJP's election rally in Assam, where Amit Shah was to attend, cancelled after helicopter fails to land

ഗോഹട്ടി: കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന അസമിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. ഹെലികോപ്റ്ററിന് നിലത്തിറങ്ങാൻ സാധിക്കാതെ വന്നതോടെയാണ് റാലി റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഹെലികോപ്റ്ററിന് ഗോലക്ഗുഞ്ചിൽ ഇറങ്ങാൻ സാധിക്കാത്തതെന്നാണ് വിവരം.

ഇതോടെ റാലിയിൽ പങ്കെടുക്കാനെത്തിയവരെ അമിത് ഷാ ഫോൺ മുഖേന അഭിസംബോധന ചെയ്തു. റാലിക്കെത്തിയവരോട് മാപ്പ് ചോദിച്ച അമിത് ഷാ ബിജെപി സ്ഥാനാർഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ടു. അമിത് ദുധ്നോയിയിലേക്ക് യാത്ര പുറപ്പെട്ടിട്ടുണ്ട്. അവിടത്തെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുക്കും.
 

Tags