'രാജ്യം വികസിക്കുമ്പോള്‍ ഇത്തിരി മലിനീകരണമൊക്കെ ഉണ്ടാകും, കര്‍ട്ടനിട്ടാല്‍ മതി'; ഡല്‍ഹി വായു മലിനീകരണത്തില്‍ ബാബ രാംദേവ്
രോഗങ്ങള്‍ വരാതെയിരിക്കാന്‍ വീട്ടിലിരുന്ന് വ്യായാമം ചെയ്താല്‍ മതിയാകുമെന്നും ബാബ രാംദേവ് പറഞ്ഞു.
ഡല്‍ഹി വായു മലിനീകരണത്തെ സംബന്ധിച്ച് അസംബന്ധ പരാമര്‍ശവുമായി ബാബ രാംദേവ്. രാജ്യം വികസിക്കുമ്പോള്‍ മലിനീകരണം ഉണ്ടാകാമെന്നും അങ്ങനെയുള്ളപ്പോള്‍ വീടുകളില്‍ കര്‍ട്ടന്‍ ഇട്ടാല്‍ മതിയെന്നുമായിരുന്നു ബാബ രാംദേവിന്റെ പരാമര്‍ശം. രോഗങ്ങള്‍ വരാതെയിരിക്കാന്‍ വീട്ടിലിരുന്ന് വ്യായാമം ചെയ്താല്‍ മതിയാകുമെന്നും ബാബ രാംദേവ് പറഞ്ഞു.
tRootC1469263">ഒരു ടെലിവിഷന്‍ ചാനലില്‍ സംസാരിക്കുമ്പോഴായിരുന്നു ബാബ രാംദേവിന്റെ പ്രതികരണം. വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബാബ രാംദേവ് പറഞ്ഞപ്പോള്‍ എങ്ങനെയാണ് പുറത്തുപോയി വ്യായാമം ചെയ്യാനാകുക എന്ന് അവതാരകന്‍ ചോദിച്ചു. അതിനോട് ബാബ രാംദേവ് പറഞ്ഞത് ഇങ്ങനെയാണ്. ' നോക്കൂ, രാജ്യം വികസിക്കുമ്പോള്‍ ഇത്തിരി മലിനീകരണം ഒക്കെ ഉണ്ടാകും. ഡല്‍ഹി ഇടയ്ക്ക് ഗ്യാസ് ചേമ്പര്‍ പോലെയാകുന്നുണ്ട് എന്നത് സത്യമാണ്. അപ്പോള്‍ വീടുകളില്‍ കര്‍ട്ടനുകള്‍ ഇട്ടാല്‍ മതി. പിന്നാലെ ഒരു മാസ്‌ക് ധരിച്ചുകൊണ്ട് അവ വൃത്തിയാക്കിയാല്‍ മതി'; എന്നാണ് രാംദേവ് പറഞ്ഞത്
.jpg)


