മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞിട്ട് ഫോണ്‍ പോലും തന്നില്ല, കസ്റ്റഡിയില്‍ നേരിട്ടത് വലിയ ട്രോമ', ദില്ലി പൊലീസിന്റെ വാദങ്ങള്‍ തള്ളി അഭിജീത് ദീപ്‌കെ

dipke

കസ്റ്റഡിയിലിരിക്കെ അഭിഭാഷകനോടും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ദീപ്‌കെ വെളിപ്പെടുത്തി.

മുത്തശ്ശി മരിച്ച വിവരം കൃത്യമായി അറിയിച്ചെന്ന വാദവുമായി രംഗത്തെത്തിയ ദില്ലി പോലീസിനെതിരെ സി ജെ പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ രൂക്ഷ വിമര്‍ശനം. മരണ വിവരം അറിയിച്ചപ്പോള്‍ ബന്ധുക്കളോട് ഒരു മിനിറ്റ് സംസാരിക്കാന്‍ ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടെങ്കിലും തന്നില്ലെന്ന ഗുരുതര ആരോപണമടക്കം ഉന്നയിച്ചാണ് ദീപ്‌കെ രംഗത്തെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് പോലീസ് അച്ഛനോട് സംസാരിക്കാന്‍ ഫോണ്‍ തന്നതെന്നും അദ്ദേഹം വിവരിച്ചു. വലിയ ട്രോമയാണ് തനിക്ക് ദില്ലി പോലീസില്‍ നിന്നുണ്ടായതെന്നും ദീപ്‌കെ വിവരിച്ചു. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനോടും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ദീപ്‌കെ വെളിപ്പെടുത്തി. ദില്ലിയിലെ പൊലീസുകാര്‍ യൂണിഫോമിട്ട ഗുണ്ടകളാണെന്നും അമിത്ഷാ ആണ് അവരെ ഗുണ്ടകളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെയും ഷായുടെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും ഒരുതവണയല്ല നൂറുതവണ ജയിലിലടച്ചാലും പ്രക്ഷോഭം തുടരുമെന്നും സി ജെ പി സ്ഥാപകന്‍ വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന ഏകാധിപത്യത്തിന് അന്ത്യംകുറിക്കുകയാണ് സി ജെ പിയുടെ ലക്ഷ്യമെന്നും ദീപ്‌കെ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ദില്ലിയിലേക്ക് എത്തിയപ്പോള്‍ വിമാനത്തിനുള്ളില്‍ വച്ചാണ് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടയിലാണ് ദീപ്‌കെയും മുത്തശ്ശി മരണപ്പെട്ടത്.

അതേസമയം മുത്തശ്ശിയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ തന്നെ അഭിജീത് ദീപ്‌കെയ്ക്ക് എല്ലാ സഹായങ്ങളെല്ലാം വാ?ഗ്ദാനം ചെയ്തിരുന്നെന്നാണ് ദില്ലി പോലീസ് നേരത്തെ അവകാശപ്പെട്ടത്. ദീപ്‌കെയെ വിട്ടയക്കാന്‍ വൈകിയെന്നും മുത്തശ്ശിയുടെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നുമുള്ള ദീപ്‌കെയുടെയും കുടുംബത്തിന്റെയും ആരോപണം തെറ്റാണെന്നായിരുന്നു ദില്ലി പൊലീസ് പി ആര്‍ ഒയായ ഡി സി പി നേഹ യാദവിന്റെ വിശദീകരണം. ദീപ്‌കെ പൊലീസ് കസ്റ്റഡിയിലിരിക്കെയുള്ള ദൃശ്യങ്ങള്‍ സഹിതമാണ് ഡി സി പി വാര്‍ത്താസമ്മേളനം നടത്തിയത്. മുത്തശ്ശിയുടെ മരണവിവരവും സംസ്‌കാരത്തിന്റെ സമയവുമെല്ലാം ദീപ്‌കെയെ കൃത്യസമയത്ത് തന്നെ അറിയിച്ചിരുന്നതായാണ് ഡി സി പിയുടെ വാദം. വീട്ടിലേക്ക് പോകാനുള്ള യാത്രാസൗകര്യമടക്കം വാഗ്ദാനം ചെയ്തു. എവിടെ വേണമെങ്കിലും യാത്രചെയ്യാമെന്നും ബസോ വിമാനമോ അല്ലെങ്കില്‍ മറ്റ് സൗകര്യങ്ങള്‍ ഒരുക്കാമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ദീപ്‌കെയോട് പറയുന്നതാണ് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. തന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് കുടുംബത്തെ വിളിക്കാമെന്നും പൊലീസ് ഉദ്യോ?ഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തന്റെ പിതാവിനോട് സംസാരിക്കാനാകില്ലെന്ന് ദീപ്‌കെ മറുപടി പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. തുടര്‍ന്ന് നമുക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് നോക്കാമെന്ന് ഉദ്യോ?ഗസ്ഥന്‍ പറയുന്നതും പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.

Tags